ഫയൽ
Posted On
date_range Updated On
date_range വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി പിടിയിൽ. ഇതേതുടർന്ന് മുംബൈ വിമാനം പുറപ്പെടാൻ വൈകി.
ചൊവ്വാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ മുംബൈക്ക് പോകാനെത്തിയ തൃശൂർ സ്വദേശിനി ഷീബ കണ്ണനാണ് സുരക്ഷ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യത്തിൽ കുപിതയായി ബോംബാണെന്ന് പറഞ്ഞത്. ഉടൻ സുരക്ഷ വിഭാഗം യോഗം ചേർന്ന് യുവതിയുടെ ഹാൻഡ് ബാഗും ദേഹപരിശോധനയും പൂർത്തിയാക്കി ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തി.
രാവിലെ 6.30ന് പോകേണ്ട വിമാനം ഏഴിനാണ് പുറപ്പെട്ടത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.