പൊന്നാനി: നബിദിനാഘോഷം അതിരു ലംഘിക്കുന്നുവെന്ന പരസ്യ പ്രതികരണവുമായി യൂത്ത് ലീഗ് സ ംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ബാഫഖി തങ്ങൾ. സമസ്ത വേദികളിലെ സാന്നിധ്യമായ ഫൈസൽ തങ്ങളുടെ പ്രതികരണം സമസ്ത പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിെൻറ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
‘‘പറയാതെ വയ്യ... കേരളത്തിലെ ചില ഭാഗങ്ങളിലെ നബിദിനാഘോഷം എല്ലാ മര്യാദകളും ലംഘിക്കുന്നു. അനാചാരങ്ങളും നബിദിന റാലിയിൽ വല്ലാതെ കടന്നുകൂടിയിരിക്കുന്നു. മാന്യമായ ദഫിന് പകരം റോഡിൽ ഡാൻസും പാട്ടും നടമാടുന്നു.
അതിന് നേതൃത്വം നൽകുന്നത് ‘ഇൽമ്’ (അറിവ്) പഠിപ്പിക്കുന്നവരും. ആരാണ് ഇതിന് കടിഞ്ഞാൺ ഇടുക’’ എന്നാണ് ഫേസ്ബുക്കിലെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.