ഫേസ്ബുക്ക്‌ പോസ്റ്റ്‌ തുണയായി; നഷ്​ട​പ്പെട്ട സ്വർണമാല തിരികെ കിട്ടി

മാന്നാർ: ആലപ്പുഴ മാന്നാർ പരുമലക്കടവിൽ വെച്ച് നഷ്ടപ്പെട്ട സ്വർണമാല തിരിച്ചു കിട്ടാൻ തേവേരി സ്വദേശിക്ക്​ തുണയ ായത്​ ഫേസ്‌ബുക് പോസ്റ്റ്‌. തേവേരി സ്വദേശി വിജിയുടെ മകളുടെ മാലയാണ് ഞായറാഴ്ച പരുമലക്കടവിൽ വെച്ച് നഷ്ടപെട്ടത്. ക ായംങ്കുളത്ത്​ പോകുന്നതിനിടെയാണ്​ ഒമ്പത്​ ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടത്. ഇത് ഒരു യാത്രക്കാരന് കിട്ടുകയും മാന്നാർ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

മാന്നാറിലെ പ്രാദേശിക ശക്തി ചാനലിൻെറ പ്രവർത്തകനും, കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ ജോയിൻറ്​ സെക്രട്ടറി കൂടിയായ അൻഷാദിനെ വിവരമറിയിച്ചതിനെ തുടർന്ന്​ അദ്ദേഹം ഇത്​ ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തു.

നഷ്ടപ്പെട്ട സ്വർണമാല തിരികെ കിട്ടാത്ത വിഷമത്തിലിരിക്കുന്ന വിജി ഫേസ്​ബുക്ക്​ പോസ്​റ്റ്​ കണ്ടതിനെ തുടർന്ന്​ ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി അഡീഷണൽ എസ്.ഐ രവികുമാറിൽ നിന്ന്​ സ്വർണ്ണം ഏറ്റുവാങ്ങി.

Tags:    
News Summary - facebook post helped; missed chain get -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.