Posted On
date_range Updated On
date_range ഹൈദരലി തങ്ങളെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തൽ: യുവാവിനെതിരെ കേസ്
തിരൂരങ്ങാടി (മലപ്പുറം): മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. വെള്ളിമ്പുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.
ഫേസ്ബുക്കില്‍ അഖില്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍നിന്ന് ഹാൻസ് പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ചാണ് പോസ്റ്റിട്ടത്. ഇതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് തിരൂരങ്ങാടി സി.ഐ ജോയ് പറഞ്ഞു. പരപ്പനങ്ങാടി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പരപ്പനങ്ങാടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.