Posted On
date_range Updated On
date_range ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തേടിയെത്തിയ കർണാടക സ്വദേശി പിടിയിൽ
പത്തനാപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തേടി കർണാടക സ്വദേശി പത്തനാപുരത്ത്. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി പൊലീസിലേൽപിച്ചു. കർണാടക കുടക് ജില്ലയിലെ ആരിഫ് (26) എന്ന യുവാവാണ് പൊലീസ് പിടിയിലായത്. പത്തനാപുരം സ്വദേശിനിയായ 17 കാരിയെ അന്വേഷിച്ചാണ് ഇയാൾ എത്തിയത്.
ഫേസ്ബുക്ക് വഴി മാസങ്ങളായി പ്രണയത്തിലാണെന്നും ഇതിനുമുമ്പും പെൺകുട്ടിയെ കാണാനായി പത്തനാപുരത്ത് എത്തിയിട്ടുണ്ടെന്നും യുവാവ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇരുവരെയും കണ്ട് സമീപവാസികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ആരിഫിനെ പിടികൂടി പത്തനാപുരം പൊലീസിലേൽപിച്ചത്. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.