മോഹൻലാലും കമൽഹാസനും വരില്ല; അതിദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിൽ മുഖ്യാതിഥി മമ്മൂട്ടി മാത്രം

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ മുഖ്യാതിഥികളായ മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല. 

ദുബൈയിലുള്ള മോഹൻലാൽ  പങ്കെടുക്കാൻ കഴിയില്ലെന്ന് സർക്കാറിനെ അറിയിച്ചു. ചെന്നൈയിൽ നേരത്തെ തീരുമാനിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് കമൽഹാസന്റെ ഓഫിസും അറിയിച്ചു.

പരിപാടിയിൽ മമ്മൂട്ടി പങ്കെടുക്കും. മമ്മൂട്ടി രാവിലെ കൊച്ചിയിൽ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തി. മന്ത്രി വി.  ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. സംസ്ഥാനം അതിദാരിദ്ര്യമുക്തമായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

രാവിലെ നിയമസഭയിൽ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായതായി പ്രഖ്യാപിച്ചിരുന്നു. കേരളം പുതുയുഗപ്പിറവിയിലാണെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് പൂർത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പദ്ധതിയെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. പദ്ധതിയെ തട്ടിപ്പ് എന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത് സ്വന്തം ശീലംവെച്ചാണെന്നും പിണറായി വിജയൻ പറഞ്ഞു.

ലൈഫ് മിഷൻ മുഖേ​നേ വീട് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയവർക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. സ്വന്തം ശീലം കൊണ്ടാണ് പ്രതിപക്ഷം പദ്ധതിയെ തട്ടിപ്പെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Extreme Poverty Eradication Project; Mohanlal and Kamal Haasan will not participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.