പാലക്കാട്ടെ സ്റ്റീൽ കമ്പനിയിലെ പൊട്ടിത്തെറി; ജനറൽ മാനേജർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട്ടെ സ്വകാര്യ സ്റ്റീൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ജനറൽ മാനേജർ അറസ്റ്റിൽ. ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് അറസ്റ്റ് ചെയ്തത്.

മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഈ മാസം 20നാണ് കഞ്ചിക്കോട്ടെ സ്റ്റീൽ പ്ലാന്റിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചത്. പത്തനംതിട്ട സ്വദേശി അരവിന്ദ് (26) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

സ്റ്റീൽ കമ്പനിയിലെ ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ ഓപറേറ്ററാണ് തീപൊള്ളലേറ്റു മരിച്ച അരവിന്ദ്.

Tags:    
News Summary - Explosion at Palakkad Steel Company; General manager arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.