മയക്കുമരുന്നുമായി എത്തിയവരെ വളഞ്ഞിട്ട് പിടിച്ച് എക്സൈസ്

കൊച്ചി: കലൂർ സ്റ്റേഡിയം ഭാഗങ്ങളിലും പരിസരങ്ങളിലും മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടുപേർ പിടിയിൽ. ആലുവ പട്ടേരിപ്പുറം ദേശത്ത് പൈനാടത്ത് വീട്ടിൽ ആഷിക് ജോൺസൺ (27), ഇടപ്പള്ളി ഉണിച്ചിറ ദേശത്ത് കുറുപ്പൻ പറമ്പിൽ വീട്ടിൽ ആദിൽ ഷാജി (27) എന്നിവരാണ് എറണാകുളം ടൗൺ നോർത്ത് എക്സൈസിന്‍റെ പിടിയിലായത്. ഇവരിൽനിന്ന് ഒന്നര ഗ്രാം രാസലഹരി പിടിച്ചെടുത്തു.

വൈകീട്ട് മുതൽ പുലരും വരെ യുവതീ യുവാക്കൾ സ്റ്റേഡിയം പരിസരങ്ങളിൽ മയക്കുമരുന്ന് ഉപയോഗവും വിൽപനയും വ്യാപകമായി നടത്തുന്നതായ വിവരം എക്സൈസിന് നേരത്തേ ലഭിച്ചിരുന്നു. ഇതേ തുടർന്ന് എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സിറ്റി മെട്രോ ഷാഡോയും നിരീക്ഷണം ശക്തമാക്കിയിരുന്നു. കലൂർ സ്റ്റേഡിയത്തിന്‍റെ പടിഞ്ഞാറെ ഗേറ്റിനുസമീപം മയക്കുമരുന്നുമായി എത്തിയ പ്രതികളെ എക്സൈസ് സംഘം വളയുകയായിരുന്നു. ഇരുവരും ബൈക്കിൽ കടക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.

എറണാകുളം സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, പ്രിവൻറിവ് ഓഫിസർ എസ്. സുരേഷ് കുമാർ, ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ എൻ.ജി. അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫിസർ എൻ.ഡി. ടോമി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നടപടി കടുപ്പിച്ച് പൊലീസ്

കൊച്ചി: ലഹരി ഇടപാടുകാരെ തുരത്താനുള്ള നടപടികൾ കടുപ്പിക്കുന്നു. ഓപറേഷൻ ഓയോ റൂം എന്ന പേരിൽ ഓയോ ഹോട്ടലുകളിലും ലോഡ്ജുകളിലും വീണ്ടും മിന്നൽ പരിശോധന നടത്തി. മയക്കുമരുന്നുകളുമായി ഒമ്പതുപേർ പിടിയിലായി.

നേരത്തെ നടത്തിയ പരിശോധനയിൽ 14 പേർ അറസ്റ്റിലായിരുന്നു. 310 ഇടങ്ങളിലായിരുന്നു മിന്നൽ പരിശോധന. സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമന്‍റെ നിർദേശപ്രകാരമായിരുന്നു പരിശോധന.

Tags:    
News Summary - excise Arrested the drug gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.