താമരശ്ശേരി ഷ​ഹ​ബാ​സ് വധക്കേസിലെ പ്രതികളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: താ​മ​ര​ശ്ശേ​രി​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷ​ഹ​ബാ​സി​നെ മ​ർ​ദി​ച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

ആറു വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ‘പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെക്കാനാകും. പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചിരുന്നു. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. തുടർന്നാണ് എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ചത്. ഇനി ഈ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അവസരമുണ്ടാകും.

ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്‌ (15) മരിച്ചത്. പ്രതികളായ വിദ്യാർഥികൾ ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു പരീക്ഷ എഴുതിയത്.

എളേറ്റിൽ എം.ജെ ഹൈസ്കൂൾ വിദ്യാർഥിയായ ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പത്താം ക്ലാസ് വിദ്യാർഥികളായ ആറു പേരാണ് പ്രതികളായിട്ടുള്ളത്. ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് നേരത്തേ വൻ വിവാദമായിരുന്നു.

Tags:    
News Summary - Exam results of the accused in the Thamarassery Shahabas murder case published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.