Posted On
date_range Updated On
date_range അധ്യാപകന്‍റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ചയാളെ സ്ഥലം മാറ്റി
കോട്ടയം: ഏറ്റുമാനൂര്‍ സ്കൂളിലെ അധ്യാപകന്‍റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ച സ്കൂൾ സൂപ്രണ്ടിന് സ്ഥലം മാറ്റം. മൂന്നാറിലേക്കാണ് സ്കൂള്‍ സൂപ്രണ്ട് ധര്‍മ്മരാജനെ സ്ഥലം മാറ്റിയത്. ഭരണസൗകര്യത്തിനായാണ് സ്ഥലം മാറ്റമെന്നാണ് പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ വിശദീകരണം.
കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയാണ് കൗണ്‍സിലറോട് 16 വിദ്യാര്‍ത്ഥികള്‍ ലൈംഗിക ചൂഷണ വിവരം പറയുന്നത്. പരാതിയറിഞ്ഞ സീനിയര്‍ സൂപ്രണ്ട് വിവരം ജില്ലാ ഓഫീസറെ അറിയിക്കകുകയായിരുന്നു. കേസിലെ പ്രതി സംഗീത അധ്യാപകന്‍ നരേന്ദ്രബാബു അടക്കമുള്ള ചില അധ്യാപകര്‍ സീനിയര്‍ സൂപ്രണ്ടിനെ പൂട്ടിയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.