എറണാകുളം-ഗുരുവായൂർ ബസ്​ റൂട്ട്​: ജനങ്ങൾക്ക്​ അനുകൂല ഫെയർസ്​റ്റേജ്​ നടപ്പാക്കാൻ കോടതി അനുമതി

കൊച്ചി: എറണാകുളം-ഗുരുവായൂർ ബസ്​ റൂട്ടിലെ മഞ്ഞുമ്മൽ കവല തൈക്കാവ്​, ചേരാനല്ലൂർ സ്​റ്റോപ്പുകളുമായി ബന്ധപ്പെട്ട്​ അധികൃതർ തീരുമാനിച്ച ഫെയർസ്​റ്റേജ്​ നടപ്പാക്കാൻ ഹൈകോടതി അനുമതി. ഒരു കിലോമീറ്റർപോലും അകലമില്ലാത്ത തൈക്കാവ് -മഞ്ഞുമ്മൽ കവല, മഞ്ഞുമ്മൽ കവല ചേരാനല്ലൂർ സ്​റ്റോപ്പുകളെ രണ്ട്​ ഫെയർ സ്​റ്റേജാക്കി നിജപ്പെടുത്തിയത്​ ഫെയർസ്​റ്റേജ്​ ആർ.ടി.ഒ അധികൃതർ യാത്രക്കാർക്ക്​ അനുകൂലമായി പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിനെതിരെ വാഹന ഉടമകൾ നൽകിയ ഹരജി തള്ളിയതോടെയാണ്​ അധികൃതരുടെ ഉത്തരവ്​ നടപ്പാക്കാൻ വഴിയൊരുങ്ങിയത്​.

ഫെയർസ്​റ്റേജ് നിർണയം അശാസ്ത്രീയമാണെന്നുകാണിച്ച് റൂട്ടിലെ സ്ഥിരം യാത്രക്കാർക്കുവേണ്ടി നിഷാദ് ശോഭനൻ നൽകിയ ഹരജിയിൽ അപാകത പരിഹരിക്കാൻ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ്​ അധികൃതരുടെ അനുകൂല തീരുമാനമുണ്ടായത്​. 2015ൽ ബസുടമകൾ നൽകിയ ഹരജിയെത്തുടർന്ന്​ അധികൃതരുടെ തീരുമാനം നടപ്പാക്കുന്നത്​ കോടതി സ്​റ്റേ ചെയ്​തിരിക്കുകയായിരുന്നു. ഇതിനിടെ, കേസിൽ കക്ഷിചേർന്ന നിഷാദ് ശോഭനൻ പ്രശ്​നം വീണ്ടും കോടതി മുമ്പാകെ ഉന്നയിച്ചു. തുടർന്നാണ്​ ഉടമകളുടെ ഹരജി തള്ളിയത്​. ഉത്തരവ്​ നടപ്പാക്കാൻ വൈകുന്നപക്ഷം അധികൃതർക്ക്​ നിവേദനം നൽകാമെന്ന്​ ഹരജിക്കാരനോട്​ കോടതി നിർദേശിച്ചു.

Tags:    
News Summary - Ernakulam Guruvayoor Route Bus Fare Case in high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.