എറണാകുളം കലക്ടറേറ്റ് വളപ്പിലെ മരം മറിഞ്ഞ് വീണ് ഒരു മരണം

എറണാകുളം: കാക്കനാട് കലക്ടറേറ്റ് വളപ്പിലെ മരം മറിഞ്ഞ് വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. ഇടത്തല സ്വദേശി അഷറഫ് (60) ആണ് മരിച്ചത്. വൈകീട്ട് മൂന്നേകാലോടെയാണ് അപകടമുണ്ടായത്.

കലക്ടറേറ്റ് വളപ്പിലെ വാകമരം മതിൽ തകർത്ത് റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. ലോട്ടറി വിൽപ്പന നടത്തിയിരുന്ന അഷറഫിന്‍റെയും റോഡിൽ നിർത്തിയിരുന്ന കാറിന്‍റെയും മുകളിലാണ് മരം വീണത്. ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ അഷറഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Tags:    
News Summary - Ernakulam Collectorate tree Mishap; One Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.