കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തുണ്ടായ സംഘർഷത്തിൽ പൊലീസിനെതിരെ പൊലീസ് കംപ്ലയിൻറ് അതോറിറ്റിക്ക് പരാതി നൽകി വൈദികർ. ശാരീരികവും മാനസികവുമായ ഉപദ്രവമേറ്റ സംഭവത്തിൽ 21 വൈദികരാണ് പരാതി നൽകിയത്. ജനുവരി 11നാണ് സംഭവം. പുലർച്ചെ അഞ്ചിന് അതിരൂപതയുടെ ബിഷപ്സ് ഹൗസിലെ മുറിയിലേക്ക് എറണാകുളം സൗത്ത് പൊലീസ് അസി. കമീഷണര്‍ രാജ്കുമാറിന്റെയും എറണാകുളം സെന്‍ട്രല്‍ പൊലീസ് അസിസ്റ്റൻറ് കമീഷണർ ജയകുമാറിന്റെയും നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാർ പാഞ്ഞുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉടൻ ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ചു. ഇത് തങ്ങളുടെ വീടാണെന്ന് പറഞ്ഞപ്പോള്‍ നിനക്കൊന്നും ഇവിടെ താമസിക്കാനാവില്ല എന്ന് വ്യക്തമാക്കി അസഭ്യം പറഞ്ഞു. വൈദികർ നിലവിളിച്ചപ്പോള്‍ വായ പൊത്താന്‍ ശ്രമിച്ചു. ദൃശ്യങ്ങള്‍ പകര്ത്താനൊരുങ്ങിയപ്പോള് മൊബൈൽ ഫോൺ ബലമായി പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.
അമിതമായി ബലം പ്രയോഗിച്ച് നിലത്തിട്ട് വലിച്ചു. ചിലരെ ബലമായി വലിച്ചിഴച്ച് മുറിക്ക് പുറത്താക്കി. ഇതിനിടെ ദേഹോപദ്രവം ഏൽപിച്ചു. മർദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.