ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; ക്ഷേത്രം ദേവസ്വത്തിന്റേത് -ജയരാജൻ

തിരുവനന്തപുരം: ക്ഷേത്രത്തിനായി തേക്കുതടി സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്ക് കത്തെഴുതിയ സംഭവത്തിൽ വിശദീകരണവുമായി മുൻ മന്ത്രി ഇ.പി ജയരാജൻ. ഇരിണാവ് ക്ഷേത്രം തന്‍റെ കുടുംബവകയല്ലെന്നും അത് ദേവസ്വത്തിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം ഭാരവാഹികളുടെ കത്ത് വനം മന്ത്രിക്കു നല്‍കുകമാത്രമാണു ചെയ്തത്. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും ജയരാജൻ പ്രതികരിച്ചു.

ക്ഷേത്രപുനരുദ്ധാരണത്തിന് ഒരു കോടി രൂപ ചിലവ് വരും. നവീകരണം പൂര്‍ത്തീകരിക്കണമെങ്കില്‍ ബി ഗ്രേഡ് ക്ഷേത്രമായതിനാല്‍ ഇത്രയും ചെലവ് വഹിക്കാന്‍ ശേഷിയില്ലെന്ന് കമ്മിറ്റിക്കാര്‍ അറിയിച്ചു. അതിനാല്‍ സര്‍ക്കാരില്‍ നിന്ന് ശ്രീകോവിലും മറ്റും നിര്‍മ്മിക്കാന്‍ ആവശ്യമായ തടി സൗജന്യമായി നല്‍കണമെന്നാണ് നിവേദനം നല്‍കിയത്. താന്‍ അത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. വ്യക്തിഹത്യ ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. ഇരിണാവ് ക്ഷേത്രത്തില്‍ ചെറുപ്പത്തില്‍ കുളിക്കാന്‍ പോയിട്ടുണ്ടെന്ന് അല്ലാതെ ആ ക്ഷേത്രവുമായി തനിക്ക് ബന്ധമില്ല. തന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വ്യക്തിഹത്യ നടത്തി നശിപ്പിക്കലാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കല്യാശേരി നിയോജക മണ്ഡത്തിൽപ്പെടുന്ന ഇരിണാവ് ക്ഷേത്രത്തിന്‍റെ നവീകരണത്തിനായി 1200 ക്യുബിക് മീറ്റർ തേക്കുതടി സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് സ്വന്തം ലെറ്റർ പാഡിൽ ജയരാജൻ നൽകിയ അപേക്ഷ വാർത്താ ചാനലുകൾ പുറത്തുവിട്ടിരുന്നു.

അപേക്ഷ ലഭിച്ചതിനെ തുടർന്ന് കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് അടക്കമുള്ള ഡിവിഷനുകളിൽ തടി ലഭ്യമാണോ എന്ന് അന്വേഷിക്കാൻ കണ്ണൂർ ഡി.എഫ്.ഒക്ക് വനം മന്ത്രി കെ. രാജു നിർദേശം നൽകി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി ആവശ്യമായ തടി കണ്ടെത്തുകയും ചെയ്തു. എന്നാൽ, തടി നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് മനസിലാക്കിയതോടെ ഇക്കാര്യം ഉദ്യോഗസ്ഥർ വനം മന്ത്രിയെ അറിയിക്കുകയായിരുന്നു.

15 കോടി രൂപയോളം വരുന്ന തടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും തുകയുടെ തേക്കുതടി സൗജന്യമായി നൽകാൻ ചട്ടമില്ലെന്നാണ് ഉദ്യോഗസ്ഥർ വകുപ്പ് മന്ത്രിയെ അറിയിച്ചത്.

e p Jarajan's Statement by Anonymous qa20J9 on Scribd

Full View
Tags:    
News Summary - ep jayarajan on teak contrevorsey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.