കേരളത്തിന്റെ പുരോഗതി എൽ.ഡി.എഫിന്റെ സംഭാവന, ഈ തെരഞ്ഞെടുപ്പിലും മേൽക്കൈയുണ്ടാകും -ഇ.പി. ജയരാജൻ

കോഴിക്കോട്: കേരളത്തിന്റെ പുരോഗതി എൽ.ഡി.എഫിന്റെ സംഭാവനയാണെന്നും ജനങ്ങൾ അത് മനസിലാക്കുന്നുണ്ടെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ഈ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് മേൽക്കൈയുണ്ടാകും. സർക്കാറിന്റെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണ്. എന്ത് പദ്ധതി വന്നാലും പ്രതിപക്ഷം തടുക്കുന്നുവെന്നും ഇ.പി ജയരാജൻ പറഞ്ഞു. മീഡിയവണിന്റെ നേതാവ് നിലപാടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് മേൽക്കൈയുണ്ടാകും. കേരളത്തിന്റെ പുരോഗതി എൽ.ഡി.എഫിന്റെ സംഭാവനയാണ്. ജനങ്ങൾ അത് മനസിലാക്കുന്നുണ്ട്. പുതിയ പദ്ധതികളിലേക്ക് ചെല്ലാൻ തുടർഭരണം വേണം. വിദ്യാഭ്യാസ പുരോഗതിക്ക് എൽ.ഡി.എഫ് അടിത്തറയിട്ടു. ശബരിമലയെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. സ്വർണക്കൊളളയിൽ കൃത്യമായ അന്വേഷണം നടന്നു. ഇന്ന് പലരും ജയിലിലാണ്. സർക്കാറിന്റെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണ്. എന്ത് പദ്ധതി വന്നാലും പ്രതിപക്ഷം തടുക്കുന്നു” -ഇ.പി ജയരാജൻ പറഞ്ഞു.

തന്‍റേതെന്ന പേരിൽ ഡി.സി ബുക്സ് പുറത്തുവിട്ടത് വ്യാജ ആത്മകഥയാണെന്നും ഇ.പി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലാണ് അത്തരമൊരു വാർത്ത ആദ്യം വരുന്നത്. പുസ്തകമെഴുതുന്ന താൻ പ്രകാശനത്തിന്‍റെ കാര്യമറിയുന്നില്ല. പുസ്തകം എഴുതാൻ ആരെയും ഏൽപ്പിച്ചിട്ടില്ല. ആരെങ്കിലും എഴുതിയതിന്‍റെ ഉത്തരവാദിത്തം തനിക്ക് ഏൽക്കേണ്ടതില്ലെന്നും ഇ.പി വ്യക്തമാക്കി. വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ മുഖ്യ തെരഞ്ഞടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർക്ക് നല്ല ബുദ്ധിയുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - EP Jayarajan says Kerala Development Made Possible by LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.