തിരുവനന്തപുരം: കെ.പി.എം.ജി കമ്പനിയെക്കുറിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവിെൻറ കത്ത് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് വെള്ളമിറങ്ങാത്തതിനെ ചൊല്ലി മന്ത്രിമാർ തമ്മിൽ തർക്കമില്ല. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവർത്തനം തുടരുകയാണ്. പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് അവ കൊടുക്കാൻ നടപടി തുടങ്ങി. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്കും നൽകാൻ നടപടിയായിട്ടുണ്ട്.
ഇതുവരെ 5,51,561 കിറ്റ് വിതരണം ചെയ്തു. 37,760 പേർക്കാണ് ബാക്കിയുള്ളത്. രണ്ട് ദിവസത്തിനകം വിതരണം െചയ്യും. നാശനഷ്ടക്കണക്കിൽ പരാതിയുള്ളവർക്ക് കലക്ടറെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.