ഇ.​​പി. ജ​​യ​​രാ​​ജ​​നെ​​തി​​രാ​യ ആ​​രോ​​പ​​ണ​ം: കേ​​ന്ദ്ര​​ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ  തീ​​ർ​​പ്പു​​ണ്ടാ​​കും

തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് ഏപ്രിലിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ തീർപ്പുണ്ടാക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടതിയിൽ ഇതി​െൻറ കേസ് തീർപ്പാകാനുണ്ട്. സംസ്ഥാനഘടകത്തിൽനിന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചോ എന്ന ചോദ്യത്തിന് ഞങ്ങൾ തമ്മിൽ എന്തൊക്കെ എഴുത്തുകുത്തുകൾ നടത്തുന്നുവെന്ന തപാൽ കണക്കെടുപ്പ് നിങ്ങൾ നടത്തേണ്ട എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ യെച്ചൂരിയുടെ മറുപടി. 

സി.പി.എമ്മിനെ ലക്ഷ്യംവെച്ചാണ് ആർ.എസ്.എസും ബിജെ.പിയും കേരളത്തിൽ മുന്നോട്ടുപോകുന്നത്. കോയമ്പത്തൂരിൽ നടന്ന ആർ. എസ്.എസ് സമ്മേളനത്തിലും പ്രധാനലക്ഷ്യം സി.പി.എം തന്നെയായിരുന്നു. അക്രമത്തിലൂടെ സ്വാധീനം വർധിപ്പിക്കാമെന്നാണ് ഇവർ കരുതുന്നത്. കൊലപാതക രാഷ്ട്രീയത്തിലൂടെ സർക്കാറിനെ ദുർബലമാക്കാനാണ് ശ്രമിക്കുന്നത്. അതിന് തെളിവാണ് കഴിഞ്ഞ എട്ടുമാസത്തിനിടയിൽ ഒമ്പത് സി.പി.എം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. ജനാധിപത്യപരമായ മാർഗങ്ങളിലൂടെ ബി.ജെ.പിയെ നേരിടുമെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പെങ്കടുത്തു.

മഹാരാഷ്ട്ര സി.പി.എം ഘടകത്തി​െൻറ പ്ലീനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ യെച്ചൂരി വെള്ളിയാഴ്ച മടങ്ങി. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള പി.ബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ രണ്ട് ദിവസത്തെ സംസ്ഥാനസമിതി ശനിയാഴ്ച ആരംഭിക്കും. ഭരണ വിലയിരുത്തല്‍ സംബന്ധിച്ച കരട് രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും.ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറഞ്ഞു. 
 

Tags:    
News Summary - ep jayarajan issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.