മികച്ച അച്ചടി മാധ്യമ പുരസ്കാരം മന്ത്രി വി. അബ്ദുറഹ്മാൻ എ.പി ഷഫീഖിന് സമ്മാനിക്കുന്നു

'എന്‍റെ കേരളം' മെഗാമേള: മികച്ച ലേഖകനുള്ള പുരസ്കാരം 'മാധ്യമ'ത്തിന്

തിരൂർ: തിരൂരിൽ നടന്ന സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ പരിപാടിയായ 'എന്റെ കേരളം' മെഗാ മേളയിലെ മികച്ച പത്രലേഖകനുള്ള പുരസ്കാരത്തിന് 'മാധ്യമം' തിരൂർ ലേഖകൻ എ.പി ഷഫീഖ് അർഹനായി. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പ്രസിദ്ധീകരിച്ച മികച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

മേളയുടെ സമാപന സമ്മേളനത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ പുരസ്കാരം വിതരണം ചെയ്തു. മികച്ച ദൃശ്യമാധ്യമ പുരസ്കാരം ട്വന്റി ഫോർ തിരൂർ ബ്യൂറോക്ക് ലഭിച്ചു. ടി.സി.വി മികച്ച പ്രാദേശിക ദൃശ്യ മാധ്യമ പുരസ്കാരവും നേടി.

12 വർഷമായി മാധ്യമ പ്രവർത്തന രംഗത്തുള്ള ഷഫീഖ് തിരൂർ അണ്ണച്ചംപള്ളി ഹംസ - സുബൈദ ദമ്പതികളുടെ മകനാണ്. നസീറ ബാനുവാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷെഹ്സാദ്, മുഹമ്മദ് ഷയാൻ, മുഹമ്മദ് ഷെസിൻ. സഹോദരങ്ങൾ: ഷബീർ, ഷമീമ.

Tags:    
News Summary - ‘Ente Keralam’ Mega Mela: Best Reporter Award for ‘Madhyamam’s AP Shafeek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.