നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം

കൊച്ചി: നെടുങ്കണ്ടം കസ്​റ്റഡി മരണക്കേസിൽ ഇടുക്കി മജിസ്​ട്രേറ്റി​​െൻറ നടപടി സംബന്ധിച്ച്​ ഹൈകോടതി റിപ്പോർട്ട്​ തേടി. അവശനിലയിലായിരുന്നുവെന്ന്​ പറയുന്ന പ്രതി രാജ്​കുമാറിനെ മജിസ​്​​ട്രേറ്റ്​ റിമാൻഡ്​ ചെയ്​തതിനെപ്പറ്റി റിപ്പോർട്ട്​ നൽകാൻ ചീഫ്​ ജുഡിഷ്യൽ മജിസ​്​​ട്രേറ്റിനോടാണ്​ രജിസ്​ട്രാർ ജനറൽ മു​ഖേന കോടതിയുടെ അഡ്​മിനിസ്​​േ​​ട്രറ്റിവ്​ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്​. കസ്​റ്റഡിയിലിരിക്കെ മർദനമേറ്റിരുന്നെന്ന്​ സൂചന നൽകുന്ന പോസ്​റ്റ്​മോർട്ടം റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിലാണ്​ കോടതി വിശദീകരണം തേടിയത്​.

നെടുങ്കണ്ടം മജിസ്​​േ​ട്രറ്റ്​ അവധിയിലായിരുന്നതിനാലാണ്​ പകരം ചുമതലയിലുണ്ടായിരുന്ന ഇടുക്കി മജിസ്​​േ​ട്രറ്റ്​ മുമ്പാകെ രാജ്കുമാറിനെ ജൂൺ 15ന്​ പൊലീസ്​ ഹാജരാക്കിയത്​. മജിസ്​ട്രേറ്റിന്​ മുമ്പിലെത്തുംമുമ്പ്​​ പരിക്കുകളില്ലെന്ന രേഖ ആശുപത്രിയിൽനിന്ന്​ സമ്പാദിച്ച്​ പൊലീസ്​ ഹാജരാക്കിയിരുന്നു. നടക്കാൻ കഴിയാതിരുന്ന രാജ്​കുമാറി​നെ പൊലീസ്​ വാഹനത്തിനടുത്തെത്തിയാണ്​ മജിസ​്​ട്രേറ്റ്​ കണ്ടത്​. തുടർന്നാണ്​ റിമാൻഡ്​ ചെയ്യാൻ ഉത്തരവിട്ടത്​.

പ്രതി അവശനിലയിലായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കാതെ റിമാൻഡിൽ വിട്ടത്​ എന്തിനാണെന്നതടക്കം​ അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്​. മജിസ്​ട്രേറ്റിൽനിന്ന്​ ഇതുസംബന്ധിച്ച വിശദീകരണം തേടിയ ശേഷമാകും സി.ജെ.എം റിപ്പോർട്ട്​ സമർപ്പിക്കുക​.

Tags:    
News Summary - enquiry against idukki magistrate-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.