പമ്പയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
റാന്നി: പമ്പയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കടമ്മനിട്ട മൗണ്ട് സിയോന്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി പത്തനംതിട്ട വി. കോട്ടയം സുമിഭവനില്‍ സുരേഷിെൻറ മകന്‍ സുമിന്‍ സുരേഷാണ്(20) മരിച്ചത്.
ബുധനാഴ്ച രാവിലെ 8.30ഒാടെ കീക്കൊഴൂര്‍ ചാക്കപ്പാലത്തിന് താഴെയായിരുന്നു സംഭവം. കോളജിലെ കൂട്ടുകാരായ അഞ്ചു വിദ്യാര്‍ഥികളൊന്നിച്ചായിരുന്നു കുളിക്കാനെത്തിയത്. മണിയാര്‍ ഡാം തുറന്ന് വിട്ടിരുന്നതിനാല്‍ നദിയില്‍ ജലനിരപ്പ് കൂടുതലായിരുന്നു. നീന്തിയപ്പോള്‍ കൈകള്‍ കുഴഞ്ഞ് കയത്തില്‍പെടുകയായിരുന്നു. കൂെടയുള്ളവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അരമണിക്കൂറിനുശേഷം മൃതദേഹം കണ്ടെടുത്തു.
റാന്നിയില്‍നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. റാന്നി പൊലീസ് നടപടി പൂര്‍ത്തിയാക്കിയ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: മിനി. ഏക സഹോദരി സുമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.