പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range യന്ത്രത്തകരാർ: ഷാർജ വിമാനം നെടുമ്പാശേരിയിൽ അടിയന്തിരമായി നിലത്തിറക്കി
നെടുമ്പാശേരി: യന്ത്രത്തകരാറിനെ തുടർന്ന് ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തിരമായി നിലത്തിറക്കി. എയർ അറേബ്യയുടെ നെടുമ്പാശേരിയിലേക്കുള്ള വിമാനമാണ് രാത്രി 7.25 ന് നിലത്തിറക്കിയത്. സാധാരണ നടപടിക്രമങ്ങൾ പാലിക്കാൻ കാത്തുനിൽക്കാതെ പ്രത്യേക അനുമതി തേടിയാണ് വിമാനം ഇറങ്ങിയത്. നെടുമ്പാശേരിയിലേക്ക് പറക്കുന്നതിനിടെ പൈലറ്റിന് തകരാർ ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് അധികൃതരുടെ സഹായം തേടി. വിമാനമിറങ്ങുമ്പോൾ നെടുമ്പാശേരിയിൽ സി.ഐ.എസ്.എഫ്, പൊലീസ്, മെഡിക്കൽ സംഘം തുടങ്ങിയവ സജ്ജരായി കാത്തുനിന്നു. 215 യാത്രക്കാരുമായി സുരക്ഷിതമായി തന്നെ നിലത്തിറക്കുവാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.