ചികിത്സിക്കാന്‍ പണമില്ല; എന്‍ഡോസള്‍ഫാന്‍ ഇര ജീവനൊടുക്കി

കാസര്‍കോട്: ശസ്ത്രക്രിയക്ക് പണമില്ലാത്തതിനെതുടര്‍ന്ന്  എന്‍ഡോസള്‍ഫാന്‍ രോഗബാധിത ജീവനൊടുക്കി. ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ കലേരി ഹൗസില്‍ പരേതനായ വിശ്വനാഥന്‍െറ ഭാര്യ രാജീവിയാണ് (60) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വീടിന്‍െറ വരാന്തയില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

രാജീവിയുടെ  ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. കൂലിവേല ചെയ്താണ് രണ്ട് ആണ്‍മക്കളെ ഇവര്‍ വളര്‍ത്തിയത്.  രോഗം ബാധിച്ചിട്ടും അത് വകവെക്കാതെ  ജോലി ചെയ്തിരുന്ന  രാജീവിക്ക് ചെറിയ തോതില്‍ കടബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. 

10 സെന്‍റ് സ്ഥലവും പുരയിടവും മാത്രമാണ് രാജീവിക്കും മക്കള്‍ക്കുമുള്ളത്. ഇത് വിറ്റ് ചികിത്സ വേണ്ടെന്ന് രാജീവി പറഞ്ഞിരുന്നുവത്രെ.  പ്രതിമാസ പെന്‍ഷനായി  ലഭിച്ചിരുന്ന 1200 രൂപ  മരുന്നിനുപോലും തികയാത്തതിനാല്‍ അവര്‍  ജീവന്‍തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മക്കള്‍: ശ്രീനിവാസന്‍, കരുണാകരന്‍. മരുമക്കള്‍: ശോഭ, ശാരദ. സഹോദരങ്ങള്‍: ഗോപി, ലീല, പരേതനായ നാരായണ.

Tags:    
News Summary - endosulphan victim committ suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.