തിരുവനന്തപുരം: കൂടുതൽ നിക്ഷേപം ആകർഷിച്ച് സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് കൈത്താങ്ങേകുന്ന ഇളവുകളും വ്യവസ്ഥകളുമായി സംസ്ഥാന വ്യവസായ നയം. 50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികൾക്ക് സ്ഥിരംജോലി നൽകുന്ന വൻകിട സംരംഭങ്ങളിൽ ഈ തൊഴിലാളികളുടെ മാസശമ്പളത്തിന്റെ 25 ശതമാനം (5000 രൂപവരെ) സർക്കാർ നൽകുമെന്ന് നയത്തിൽ പറയുന്നു.
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, ഡേറ്റ മൈനിങ് ആൻഡ് അനാലിസിസ് സംരംഭങ്ങൾക്ക് ചെലവാകുന്ന തുകയുടെ 20 ശതമാനം (25 ലക്ഷം രൂപ വരെ) സർക്കാർ തിരികെ നൽകും. എം.എസ്‌എം.ഇ വ്യവസായങ്ങൾക്ക് അഞ്ചു വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ്, സ്‌ത്രീ- എസ്.സി-എസ്.ടി സംരംഭകർക്ക് സ്‌റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ചാർജിലും ഇളവ്, എം.എസ്.എം.ഇ ഇതരസംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജി.എസ്.ടി വിഹിതം അഞ്ചുവർഷത്തേക്ക് തിരികെ നൽകൽ അടക്കം ഇളവുണ്ടാകും. 22 മുൻഗണനാ മേഖലകൾ നിശ്ചയിച്ചാണ് നയം തയാറാക്കിയത്.
വൻകിട-മെഗാ സംരംഭങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കു സ്ഥിരം തൊഴിൽ നൽകിയാൽ ഒരാൾക്ക് മാസം 7500 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് തൊഴിലുടമക്ക് റീഇംബേഴ്സ് ചെയ്യും. ഇത്തരം സംരംഭങ്ങളിൽ 50 ശതമാനത്തിലധികം സ്ഥിരംജീവനക്കാരും സ്ത്രീകളായാൽ അധികമായി സൃഷ്ടിച്ച ഓരോ തൊഴിലിന്‍റെയും മാസവേതനത്തിന്‍റെ 25 ശതമാനം (ഒരു ജീവനക്കാരിക്ക് പരമാവധി 5000 വരെ) നിരക്കിൽ സർക്കാർ റീഇംബേഴ്സ് ചെയ്യും. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം നയത്തിന് അംഗീകാരം നൽകി.
പ്രധാന നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.