തിരുവനന്തപുരം : വംശനാശ ഭീഷണിയുള്ള സസ്യ-ജന്തുക്കളുടെ പ്രജനന ലൈസന്‍സ് : അപേക്ഷ ക്ഷണിച്ചു.1972-ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ 2022-ലെ ഭേദഗതിയനുസരിച്ച് പട്ടിക നാല് അനുബന്ധം ഒന്നിൽ ഉള്‍പ്പെട്ട സസ്യ-ജന്തുജാലങ്ങളുടെ ഉടമസ്ഥര്‍ക്ക് അവയുടെ പ്രജനനത്തിനായുള്ള ലൈസന്‍സ് നല്‍കുതിനാണ് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചത്.
1972-ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ 2022-ലെ ഭേദഗതിയനുസരിച്ച് പട്ടിക നാലിന്റെ അനുബന്ധം ഒന്നില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതും വംശനാശഭീഷണി നേരിടുതുമായ ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തർദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കവെന്‍ഷന്റെ കീഴില്‍ സംരക്ഷിച്ചിട്ടുള്ള സ്പീഷീസുകളുടെ പ്രജനനത്തിനായുള്ള ലെസന്‍സിന് സസ്യ-ജന്തുജാലങ്ങളുടെ സ്വാഭാവികമായതോ, കൃത്രിമ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചോ ബ്രീഡിംങ് നടത്തു വ്യക്തികള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു അപേക്ഷ നല്‍കാവുതാണ്.
ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത തീയതി മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കു വ്യക്തികള്‍ക്കും ലൈസന്‍സിനായി അപേക്ഷിക്കാവുതാണ്. അപേക്ഷകര്‍ 25,000 രൂപ ഡിമാന്റ് ഡ്രാഫ്റ്റ് ആയോ ഇലക്‌ട്രോണിക് മാധ്യമം മുഖാന്തിരമോ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ പേരില്‍ അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.