ഏനാത്ത് സമാന്തരപാലം നിര്‍മിക്കാന്‍ കരസേനയുടെ സഹായംതേടി

തിരുവനന്തപുരം/ന്യൂഡല്‍ഹി:  കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത്പാലത്തിന് സമാന്തരമായി താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കരസേനയുടെ സഹായം തേടി. സമാന്തരപാലനിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ കരസേനയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന്‍ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയച്ചു. കത്ത് കൊടിക്കുന്നില്‍ സുരേഷ് എം. പി കൈമാറിയതോടെ ഏനാത്ത് പാലത്തിനു പകരം താല്‍കാലിക പാലം നിര്‍മിക്കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ കരസേനക്ക് നിര്‍ദേശം നല്‍കി. കരസേന എന്‍ജിനീയറിങ് വിഭാഗവുമായി മന്ത്രി ജി. സുധാകരന്‍ ഫോണില്‍ സംസാരിച്ചു. ജനുവരി 10നാണ് ഏനാത്ത്പാലത്തിന്‍െറ ഡക്ക് സ്ളാബ് താഴുകയും പാലം അപകടാവസ്ഥയിലാവുകയും ചെയ്തത്.

Tags:    
News Summary - enath bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.