സ്വർണ ​െമാത്തവിൽപന കേന്ദ്രത്തി​െൻറ മറവിൽ 25 കോടിയുടെ നികുതി​ െവട്ടിപ്പ്

കോഴിക്കോട്​: സ്വർണ ​െമാത്ത വിൽപന കേന്ദ്രത്തി​​െൻറ മറവിൽ കേ​ാടിക്കണക്കിന്​ രൂപയു​െട നികുതി​ െവട്ടിപ്പ്​. കോഴിക്കോട്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇമാസ്​ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സിലാണ്​ കഴിഞ്ഞ ദിവസങ്ങളിലായി ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ ജി.എസ്​.ടി ഇൻറലിജൻസ്​ പരിശോധന നടത്തിയത്​. 25 കോടിരൂപയുടെ നികുതിവെട്ടിപ്പാണ്​ പ്രാഥമികമായി കണ്ടെത്തിയതെന്ന്​ പരിശോധന നടത്തിയ ഉദ്യോഗസ്​ഥർ പറഞ്ഞു.

നികുതി അടക്കാതെ 2000 കിലോയോളം സ്വർണമാണ്​ ഇവർ വിൽപന നടത്തിയത്​ എന്നാണ്​ വിവരം. കേരളത്തിലെ 14 ജില്ലകളിലെ ജ്വല്ലറികൾക്കും സ്വർണാഭരണങ്ങൾ എത്തിക്കുന്ന മൊത്ത വിതരണക്കാരാണിവർ. കോഴിക്കോട്, വയനാട്​​ ഉൾപ്പെടെ ഇവരുടെ അഞ്ചിടങ്ങളിലെ ഒാഫിസുകളിലാണ്​ പരിശോധന നടത്തിയത്​. കോഴിക്കോ​െട്ട ഒാഫിസിൽ നികുതി അടക്കാതെ സൂക്ഷിച്ച 16 കിലോ സ്വർണവും ജി.എസ്​.ടി വിഭാഗം കണ്ടെത്തി കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. ​ െകാടുവള്ളി, തിരൂർ സ്വദേശികൾ ചേർന്നാണ്​ സ്​ഥാപനം നടത്തുന്നത്​.

സംസ്​ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ പിടിയിലായ സ്വർണ കള്ളക്കടത്ത്​ സംഘങ്ങൾ ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യു ഇൻറലിജൻസിന്​ നൽകിയ വിവരങ്ങളുടെ അടിസ്​ഥാനത്തിലാണ്​​ സ്​ഥാപനത്തിലും ഉടമകളുടെ വീടുകളിലും പരിശോധന നടത്തിയത്​. നികുതിവെട്ടിച്ച്​ എത്തിക്കുന്ന സ്വർണം സ്​ഥാപനത്തിന്​ കൈമാറുന്നതായി നേരത്തേ പലരും മൊഴിനൽകിയിരുന്നതായി ഉദ്യോഗസ്​ഥർ അറിയിച്ചു.

Tags:    
News Summary - Emas Gold and Diamonds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.