പാലക്കാട്: എട്ടുദിവസം ജില്ലയെ മുൾമുനയിൽ നിർത്തിയ മൂന്ന് കാട്ടാനകൾ കാടുകയറി. വനംവകുപ്പിെൻറയും പൊലീസിെൻറയും ജില്ല ഭരണകൂടത്തിെൻറയും കൂട്ടായ ശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച രാത്രി എേട്ടാടെ ആനകൾ കാടുകയറിയത്. വൈകീട്ട് ദേശീയപാതക്കടുത്ത് കയറംകോട് കുന്നത്തുകാട്ടിലാണ് ആനകൾ നിലയുറപ്പിച്ചിരുന്നത്. വയനാട്ടിൽ നിന്നെത്തിയ വിദഗ്ധ സംഘമാണ് ആനകളെ കാട്ടിലയക്കുന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്.
വനമേഖലക്ക് സമീപമെത്തിയ ആനകൾ തിരിച്ച് ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയാൻ കോയമ്പത്തൂരിൽനിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചിരുന്നു. ആനകൾ കാടുകയറിയില്ലെങ്കിൽ ശനിയാഴ്ച വൈകുന്നേരത്തോടെ മലമ്പുഴ വനമേഖലയിലേക്കോ കല്ലടിക്കോടൻ വനമേഖലയിലേക്കോ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്താനായിരുന്നു പദ്ധതി.
ജനവാസ മേഖലയിൽ ആനകൾ പ്രവേശിക്കുന്നത് തടയാൻ രാവിലെ മുതൽ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ ടൗണിനും കാഞ്ഞിക്കുളത്തിനും ഇടയിൽ വാഹന ഗതാഗതം പരിമിതപ്പെടുത്തി. കോഴിക്കോട്-പാലക്കാട് റൂട്ടിലെ ബസുകൾ ചെർപ്പുളശ്ശേരി വഴി തിരിച്ചുവിട്ടു. കോങ്ങാട്ടും രാവിലെ രണ്ടുമണിക്കൂർ വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നു. രാവിലെ മുണ്ടൂർ പ്രദേശത്ത് എത്തിയ ആനകൾ പത്ത് മണിക്കൂറോളം നാട്ടുകാെരയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തി.
കയറംകോട് പ്രദേശത്ത് ആനകൾ ദേശീയപാത കടന്ന് വനമേഖലക്ക് സമീപമെത്തിയെങ്കിലും ആളുകൾ കൂവിയതിനാൽ തിരിച്ചിറങ്ങി. രാവിലെ ഒമ്പതോടെ കാട്ടാനകൾ വടക്കുമുറി ദേശീയപാതയിലൂടെ നടന്നത് ഭീതിപരത്തി. ജനവാസ മേഖലയിലേക്ക് ആനകൾ എത്തുന്നത് തടയാൻ പുളിയംപുള്ളി വനപാലക സംഘം നിലയുറപ്പിച്ചു. പടക്കംപൊട്ടിച്ചാണ് ദേശീയപാതയിൽനിന്ന് ആനകളെ അകറ്റിയത്. ഉദ്യോഗസ്ഥർ വൈകീട്ട് നാലരയോടെയാണ് കുന്നത്തുകാട്ടിൽനിന്ന് ആനകളെ തുരത്തുന്ന നടപടികൾ ആരംഭിച്ചത്. ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെപ്പിച്ച് കലക്ടർ പി. മേരിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.