Posted On
date_range Updated On
date_range തിരുവല്ലയിൽ ഉത്സവ എഴുന്നള്ളത്തിനിടെ ആന വിരണ്ട് കൂട്ടാനയെ കുത്തി
തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനിടെ ആന വിരണ്ട് കൂട്ടാനയെ കുത്തി. ഉത്സവത്തോടനുബന്ധിച്ച് എഴുന്നള്ളത്തിന് വന്ന വേണാട്ട് മറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് വിരണ്ടത്. ഈ ആന ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജനെ കുത്തുകയായിരുന്നു.
കുത്തേറ്റതിനെ തുടർന്ന് അൽപ്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴേക്ക് വീണെങ്കിലും ആന ശാന്തനായതിനാല്‍ അപകടം ഒഴിവായി. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന്‍ ശാസ്താംനടയ്ക്ക് സമീപത്തേക്കാണ് ഓടിയത്. രണ്ട് ആനകളെയും പിന്നീട് തളച്ചു.
കീഴ്ശാന്തിമാര്‍ക്കും അഞ്ച് ഭക്തർക്കും നിസാര പരിക്കുകള്‍ ഉണ്ട്. വൈകീട്ടത്തെ ശ്രീബലി എഴുന്നള്ളത്തിനിടെയായിരുന്നു സംഭവം. രണ്ടാംവലത്തിന് ഗരുഡമാടത്തറയ്ക്ക് സമീപം എത്തിയപ്പോഴാണ് ആന വിരണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.