Representative Image
Posted On
date_range Updated On
date_range കല്ലാറിൽ കാട്ടാന ചരിഞ്ഞ നിലയിൽ; സമീപം ആനക്കുട്ടിയും
വിതുര: കല്ലാറിൽ കാട്ടാന ചരിഞ്ഞ നിലയിൽ. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചരിഞ്ഞ കാട്ടാനക്ക് സമീപത്തുനിന്ന് ആറുമാസം പ്രായമായ കുട്ടിയാനയെയും കണ്ടെത്തി.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. പുരയിടത്തിലെത്തിയ ആന ചരിയുകയായിരുന്നു. വനംവകുപ്പ് അധികൃതരെത്തി സ്ഥലത്ത് പരിശോധന നടത്തി.
മരണകാരണം വ്യക്തമല്ല. ശരീരത്തിൽ പരിക്കുകളില്ല. രോഗം ബാധിച്ചാകാം മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം ആനയെ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.