Posted On
date_range Updated On
date_range കുറുവാ ദ്വീപിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് കാട്ടാന ആക്രമണം
കൽപ്പറ്റ: വയനാട് കുറവാ ദ്വീപിന് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാട്ടാന ആക്രമിച്ചു. പാക്കം സ്വദേശിയും കുറവാ ദ്വീപിലെ വി.എസ്.എസ് ജീവനക്കാരിയുമായ ഇന്ദിരക്കാണ് (37) പരിക്കേറ്റത്.
ഇന്ന് രാവിലെ 8.45 ഓടെയാണ് കാട്ടാന ആക്രമണമുണ്ടായത്. ഇന്ദിരയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ 4 വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്.
കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരിയായ ഇന്ദിര സ്കൂട്ടറിൽ കുറുവയിലേക്ക് പോകും വഴി കാട്ടാനകളുടെ മുമ്പിൽ പെടുകയായിരുന്നു. സ്കൂട്ടർ പുർണ്ണമായി ആനകൾ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.