മുഴക്കുന്ന് (കണ്ണൂർ): ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്കേറ്റു. കാക്കയങ്ങാട് മുഴക്കുന്ന് വട്ടപ്പൊയിൽ കൂളിക്കുന്നിലെ ഒതയോത്ത് വിനോദി(45)നാണ് കാട്ടാനയുടെ കുത്തേറ്റത്.
ഇന്നു പുലർച്ചെ അഞ്ചേകാലോടെയാണ് വിനോദിന് നേരെ കാട്ടാനക്കുട്ടത്തിെൻറ ആക്രണമുണ്ടായത്. ബന്ധുവിനെ എയർപോർട്ടിലാക്കി ബൈക്കിൽ തിരിച്ചു വരികയായിരുന്നു വിനോദ്. വട്ടപ്പൊയിലിൽ വീട്ടിനടുത്ത് വെച്ചാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. ബൈക്ക് ചവിട്ടി തെറിപ്പിച്ച കാട്ടാനക്കൂട്ടം വിനോദിനെ അരയ്ക്കു താഴെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
തുടയെല്ലും നട്ടെല്ലും ഒടിഞ്ഞു തൂങ്ങി ഗുരുതര പരിക്കേറ്റ വിനോദിെൻറ നിലവിളി കേട്ട് എത്തിയ നാട്ടുകാരും മുഴക്കുന്ന് എസ്.ഐ.രാജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് ആശുപത്രിയിലെത്തിച്ചത്. കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.