തിരുവനന്തപുരം: എല്ലാ വീട്ടിലും വൈദ്യുതിയെത്തിച്ച് കേരളം സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമാകുന്നു. സർക്കാറിെൻറ ഒന്നാം വർഷത്തെ നേട്ടം കൂടിയായ പദ്ധതിയുടെ പ്രഖ്യാപനം മേയ് 29ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒന്നരലക്ഷം ഉപഭോക്താക്കൾക്ക് ഇതിെൻറ ഭാഗമായി കണക്ഷൻ നൽകിയെന്ന് മന്ത്രി എം.എം. മണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ കണക്ഷൻ ലഭിച്ചവരിൽ ഒന്നേകാൽ ലക്ഷം പേർ ദാരിദ്ര്യരേഖക്ക് താെഴയുള്ളവരാണ്. 32,000 പട്ടികജാതി, 17,500 പട്ടികവർഗ കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബോർഡ് ജീവനക്കാരും സംഘടനകളും സന്നദ്ധ സംഘടനകളും ചേർന്നാണ് പലർക്കും വയറിങ് ചെയ്ത് നൽകിയത്.
30,000 പാവപ്പെട്ടവർക്ക് ബോർഡ് നേരിട്ടും വയറിങ് ചെയ്തു. കഴിഞ്ഞ ഇടതു സർക്കാറിെൻറ കാലത്ത് സമ്പൂർണ വൈദ്യുതീകരണത്തിന് ശ്രമിക്കുകയും 85 നിയമസഭ മണ്ഡലങ്ങളിൽ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർന്ന് വന്ന യു.ഡി.എഫ് സർക്കാർ ഇത് മുേന്നാട്ട് െകാണ്ടുപോയില്ല. മാനദണ്ഡത്തിനപ്പുറം എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുക എന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്തത്. ഇതിനായി അപേക്ഷ നടപടികൾ ലഘൂകരിച്ചു.
65 കിലോമീറ്റർ 11 കെ.വി ഒാവർഹെഡ് ലൈനുകളും 40 കിലോമീറ്റർ 11 കെ.വി ഭൂഗർഭ കേബിളുകളും 3040 കിലോമീറ്റർ എൽ.ടി ഒാവർഹെഡ് ലൈനുകളും 30 കി.മീ ഭൂഗർഭ കേബിളുകളും 21 ട്രാൻസ്ഫോമറുകളും സ്ഥാപിച്ചു. ഇടമലക്കുടി, ആര്യനാട്, റോസ്മല, കുറത്തിക്കുടി, കാട്ടുകുടി, മേമാരി, ലക്കംകുടി, പോങ്ങിൻചുവട് തുടങ്ങിയിടങ്ങളിലെ വനമേഖലകളിലും വൈദ്യുതി എത്തിച്ചതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.