പോളിങ് കൂടുതൽ അരൂരിൽ; കുറവ് എറണാകുളത്ത്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ അ​ഞ്ച്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് അരൂരിലും കുറവ് എറണാകുളത്തും. അരൂരിൽ 80.47 ശതമാനവും എറണാകുളത്ത് 57.90 ശതമാനവുമാണ് പോളിങ്. കോന്നി - 70.07, മഞ്ചേശ്വരം - 75.82, വട്ടിയൂർകാവ് - 62.66 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് നില.

പത്തിലേറെ ബൂത്തുകൾ വെള്ളത്തിലായ എറണാകുളം മണ്ഡലത്തിൽ വോ​െട്ടടുപ്പ്​ മാറ്റണമെന്നും സമയം നീട്ടി നൽകണമെന്ന ും ആവശ്യമുയർന്നെങ്കിലും തെരഞ്ഞെടുപ്പ്​ കമീഷൻ തള്ളി. വൈകുന്നേരം ആറിന്​ ക്യൂവിലുള്ള മുഴുവൻ പേർക്കും സ്ലിപ്പ്​ നൽകി വോട്ട്​ ചെയ്യാൻ അവസരം നൽകി. വോ​െട്ടടുപ്പ്​ സമയം വിജ്​ഞാപനം വഴി നിശ്ചയിച്ചതിനാൽ മറ്റൊരു രീതിയിൽ ഇതിൽ മ ാറ്റം വരുത്താനാകില്ലെന്ന്​ കമീഷൻ നിലപാടെടുത്തു. പുതുക്കി വിജ്​ഞാപനം പുറപ്പെടുവിക്കലും പ്രായോഗികമായിരുന്ന ില്ല.

മഞ്ചേശ്വരത്ത്​ സമാധാനപരം
കാസർകോട്​: ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത്​ വോ​െട്ടടുപ്പ്​ പെ ാതുവേ സമാധാനപരമായിരുന്നു. ​കനത്ത പൊലീസ്​, അർധ സൈനികവിഭാഗങ്ങൾ എല്ലാ പോളിങ്​​ സ്​റ്റേഷനുകളിലും നിലയുറപ്പിച് ചിരുന്നു. മംഗളൂരുവിൽനിന്ന്​ നൂറോളം പേരുമായെത്തിയ രണ്ടു ബസുകൾ പിടികൂടിയിട്ടുണ്ട്. കൊടിയമ്മ 148ാം ബൂത്തിൽ ബന്ധ ുവിനെ വോട്ട്​ ചെയ്യാൻ കൊണ്ടുവന്നയാളെ കൈയേറ്റം ചെയ്​തതായി പരാതിയുയർന്നു. കുമ്പള ഹയർസെക്കൻഡറി സ്​കൂളിൽ യ​ന്ത്രത്തകരാർ കാരണം ഒന്നര മണിക്കൂർ വൈകിയാണ്​ വോട്ടിങ്​​ ആരംഭിച്ചത്​. മീഞ്ച വിദ്യാവർധക എ.യു.പി സ്​കൂളിൽ വിവിപാറ്റ്​ പ്രവർത്തിക്കാത്തതിനെ തുടർന്ന്​ മാറ്റിസ്​ഥാപിച്ചു.

എറണാകുളത്ത് മഴയിൽ കുളിച്ച്​ വോട്ട്
കൊച്ചി: മഴയും വെള്ളക്കെട്ടുമാണ്​ എറണാകുളത്ത് പോളിങ്​ ശതമാനം കുറയാൻ കാരണം. 2001ന്​ ശേഷം ആദ്യമായാണ്​ മണ്ഡലത്തിൽ പോളിങ്​ ഇത്രയും കുറയുന്നത്​. രാത്രി എട്ട്​ മണിയോടെയാണ്​ വോ​ട്ടെടുപ്പ്​ പൂർത്തിയായത്​. മഴയും വെള്ളക്കെട്ടും​ കണക്കിലെടുത്ത്​ പോളിങ്​ രണ്ട്​ മണിക്കൂർ വർധിപ്പിക്കണമെന്ന്​ കോൺഗ്രസ്​ ആവശ്യപ്പെ​ട്ടെങ്കിലും കലക്​ടർ അംഗീകരിച്ചില്ല. യു.ഡി.എഫ്​ ​ഈസി വാക്കോവർ പ്രതീക്ഷിച്ച മണ്ഡലത്തിൽ പോളിങ്ങിലെ കുറവ്​ മുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്​.
കനത്ത മഴക്കിടെ രാവിലെ ഏഴിന്​ വോ​ട്ടെടുപ്പ്​ തുടങ്ങിയെങ്കിലും ചില ബൂത്തുകളിൽ എട്ട്​ മണിവരെയും ഒരു വോട്ടർ പോലുമെത്തിയിരുന്നില്ല. മണ്ഡലത്തിലെ 11 ബൂത്തുകളെ വോ​ട്ടെടുപ്പ്​ സാരമായി ബാധിച്ചു. ബൂത്തുകൾ മാറ്റി സ്​ഥാപിക്കുന്നതടക്കം ബദൽ സംവിധാനം ഒരുക്കിയാണ്​ ഇവിടങ്ങളിൽ വോ​ട്ടെടുപ്പ്​ നടത്തിയത്​. വൈദ്യുതി മുടങ്ങിയതിനാൽ പല ബൂത്തുകളിലും മെഴുകുതിരിയുടെയും മൊബൈലുകളുടെയും വെട്ടത്തിലായിരുന്നു വോ​ട്ടെടുപ്പ്​. വെള്ളക്കെട്ട്​ മൂലം ബൂത്തുകളിലെത്താനാവാതെ നിരവധി വോട്ടർമാർ വഴിയിൽ കുടുങ്ങി.

അരൂരിൽ കനത്ത പോളിങ്ങ്​; ഇരുമുന്നണികളും വിജയപ്രതീക്ഷയിൽ
ആലപ്പുഴ: ശക്​തമായ മഴ​യിലും കനത്ത പോളിങ്​ രേഖപ്പെടുത്തിയ അരൂർ മണ്ഡലത്തിൽ ഇരുമുന്നണികളും വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നു. ഉയർന്ന േ​പാളിങ്​ ​ശതമാനവും സ്​ത്രീവോട്ടർമാരുടെ വർധിച്ച പങ്കാളിത്തവും യു.ഡി.എഫി​​​​​​​​െൻറ ആത്​മവിശ്വാസം കൂട്ടിയിട്ടുണ്ട്​. അതേസമയം എല്ലാ വെല്ലുവിളികളെയും മറികടന്ന്​ വിജയിക്കാനാവുമെന്നാണ്​ എൽ.ഡി.എഫ്​ കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. പല ബൂത്തുകളിലും വെള്ളക്കെട്ട്​ പോളിങ്ങിനെ തടസ്സപ്പെടുത്തി. ചിലേടങ്ങളിൽ യന്ത്രത്തകരാറും േ​പാളിങ്​ വൈകിച്ചു.

Full View

Full View
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി അറസ്​റ്റിൽ
കാസർകോട്​: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ അറസ്​റ്റ്​ ചെയ്തു. വോര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍ ബക്രവയല്‍ എല്‍.പി സ്കൂളിലെ 42ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വോര്‍ക്കാടി പാത്തൂര്‍ ബദ്​രിയ മന്‍സിലില്‍ അബൂബക്കര്‍ സിദ്ദീഖി​​​​​​​​​​​െൻറ ഭാര്യ നബീ​സയെയാണ്​ (36) പ്രിസൈഡിങ് ഓഫിസറുടെ പരാതിപ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്​റ്റ്​ ചെയ്തത്. രാഷ്​ട്രീയപാര്‍ട്ടി നല്‍കിയ സ്ലിപ്പുമായിട്ടാണ്​ യുവതി വോട്ട് ചെയ്യാന്‍ എത്തിയത്. പേര് നീക്കംചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. വിവാഹശേഷം ഇതേ ബൂത്തിലെ വോട്ടര്‍പട്ടികയില്‍നിന്ന് നബീസയുടെ പേര് നീക്കംചെയ്തതായും ഇതേപേരില്‍ മറ്റൊരു വോട്ടര്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. 40ാം നമ്പർ ബൂത്തിലും 42ാം നമ്പർ ബൂത്തിലും ഇവ‍ർക്ക് വോട്ടില്ല. മറ്റൊരാളുടെ സ്ലിപ്പുമായാണ് ഇവർ വോട്ട് ചെയ്യാൻ പോയതെന്നും വ്യക്തമായിട്ടുണ്ട്. രണ്ടു​ പേരുടെയും ഭർത്താക്കന്മാരുടെ പേരും ഒന്നാണ്​. പ്രഥമദൃഷ്​ട്യാ ഇത് കള്ളവോട്ടിനുള്ള ശ്രമമാണെന്ന് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ത​​​​​​​​​​െൻറ ഭാര്യ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് മഞ്ചേശ്വരത്ത് ആരോപണം നേരിടുന്ന നബീസയുടെ ഭര്‍ത്താവ്. രാഷ്​ട്രീയപാര്‍ട്ടി നല്‍കിയ സ്ലിപ്പുമായാണ് നബീസ വോട്ടുചെയ്യാന്‍ പോയതെന്ന് അബൂബക്കര്‍ പറഞ്ഞു. ഒരു ബൂത്തില്‍ നബീസയെന്ന പേരില്‍ രണ്ടാളുകളുണ്ടെന്നും സ്ലിപ് മാറിപ്പോയതാകാം എന്നും അബൂബക്കര്‍ പറഞ്ഞു.

വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ചി​ൽ നാ​ലും യു.​ഡി.​എ​ഫി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ സി​റ്റി​ങ്​ സീ​റ്റു​ക​ളാ​ണ്. അ​രൂ​ർ മാ​ത്ര​മാ​ണ് ഇ​ട​ത്​ സി​റ്റി​ങ്​ സീ​റ്റ്​. ത​ങ്ങ​ളു​ടെ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ള്ള​തി​നാ​ൽ ബി.​ജെ.​പി​ക്കും ഫ​ലം നി​ർ​ണാ​യ​ക​മാ​ണ്. അ​ടു​ത്ത​വ​ർ​ഷം ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും തൊ​ട്ട​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും വ​രി​ക​യാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മേ​ൽ​ക്കൈ വ​രു​ന്ന ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്ക്​ ചു​വ​ടു​വെ​​ക്കാ​ൻ വി​ജ​യി​ക​ൾ​ക്ക്​ ആ​ത്​​മ​വി​ശ്വാ​സം ന​ൽ​കും.
പാ​ല​യി​ൽ അ​ടി​തെ​റ്റി​യ യു.​ഡി.​എ​ഫി​ന്​ ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ർ​ണാ​യ​ക​മാ​ണ്. നാ​ല്​ സീ​റ്റു​ക​ളും നി​ല​നി​ർ​ത്താ​നും അ​രൂ​ർ പി​ടി​ച്ചെ​ടു​ക്കാ​നും ക​ഴി​യ​ു​മെ​ന്നാ​ണ്​​ അ​വ​രു​ടെ പ്ര​തീ​ക്ഷ. പാ​ലാ​ക്ക്​ പി​ന്നാ​ലെ യു.​ഡി.​എ​ഫി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ മ​റ്റ്​ കോ​ട്ട​ക​ളി​ൽ ക​ട​ന്നു​ക​യ​റാ​നാ​കു​മെ​ന്നും ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും ഇ​ട​ത്​ മു​ന്ന​ണി​യും ക​ണ​ക്കു​കൂ​ട്ടു​ന്നു. ത​ങ്ങ​ൾ​ക്ക്​ ശ​ക്​​തി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം കാ​ഴ്​​ച​െ​വ​ച്ചാ​േ​ല സം​സ്​​ഥാ​ന ബി.​ജെ.​പി​ക്ക്​ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കൂ. ശ​രി​ദൂ​രം പ്ര​ഖ്യാ​പി​ച്ച്​ യു.​ഡി.​എ​ഫ്​​ അ​നു​കൂ​ല നി​ല​പാ​ട്​ പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ച എ​ൻ.​എ​സ്.​എ​സി​നും ഫ​ലം നി​ർ​ണാ​യ​ക​മാ​ണ്.
Tags:    
News Summary - by election kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.