Posted On
date_range Updated On
date_range രാമക്ഷേത്ര നിർമാണത്തിന് പണം നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ; വിവാദത്തിൽ
പെരുമ്പാവൂർ: രാമക്ഷേത്ര നിർമാണത്തിന് പണം നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. സംഭാവന നൽകുന്ന ചിത്രം പുറത്തുവന്നു. ആർ.എസ്.എസിൻെറ ജില്ല പ്രചാരക് അജേഷ്കുമാറിന് പണം നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
എൽദോസ് കുന്നപ്പിള്ളിയുടെ ഓഫിസിൽ രാമക്ഷേത്ര നിർമാണ കാമ്പയിനുമായി എത്തിയ ഹിന്ദുസംഘടന നേതാക്കളിൽനിന്ന് രൂപരേഖ വാങ്ങുന്നതാണ് ചിത്രം. സംഭാവന നൽകിയ ശേഷമാണ് രൂപരേഖ വാങ്ങുന്നതെന്നാണ് വിവരം.
മണ്ഡൽ ബൗദ്ധിക് പ്രമുഖ് അരവിന്ദ്, മണ്ഡൽ കാര്യവാഹ് സുഭാഷ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് പി. അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എന്നാൽ, താൻ കബളിപ്പിക്കപ്പെട്ടതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടാണ് ഹിന്ദു സംഘടന നേതാക്കൾ തന്നെ സമീപിച്ചതെന്ന വിവരം അറിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.