Posted On
date_range Updated On
date_range തൊഴിലുറപ്പ് തൊഴിലാളി തോട്ടിൽ വീണ് മരിച്ചു
തളിപ്പറമ്പ് (കണ്ണൂർ): പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. അരിയിലെ കല്ലുവളപ്പിൽ നാരായണി (73) ആണ് മരിച്ചത്.
തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്പോൾ വഴുതി വീണാണ് അപകടം. നിറയെ വെള്ളമുള്ള തോട്ടിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ അരകിലോമീറ്റർ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.