ഏഴ്​ വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ വയോധികന്​ 15 വർഷം കഠിനതടവ്

പട്ടാമ്പി: ഏഴ്​ വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ വയോധികന്​ 15 വർഷം കഠിന തടവും 85,000 രൂപ പിഴയും. എടപ്പലം കങ്കറുത്ത്​ വീട്ടിൽ വേലായുധനെയാണ്​ (67) പട്ടാമ്പി ഫാസ്​റ്റ്​ ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.

പൊരിയും വെള്ളവും വാങ്ങിത്തരാമെന്ന് പറഞ്ഞ്​ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു. 2019 ജൂണിൽ കൊപ്പം പൊലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

സബ് ഇൻസ്‌പെക്ടർമാരായ ഫക്രുദീൻ, എം.ബി. രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന്​ വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ എസ്. നിഷ വിജയകുമാർ ഹാജരായി.

Tags:    
News Summary - elderly man sentenced to 15 years in prison for sexually abusing seven-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.