മരിച്ച അബൂബക്കർ

രാത്രി നമസ്കാരം കഴിഞ്ഞ് വരുന്നതിനിടെ ബൈക്കിടിച്ച് വയോധികൻ മരിച്ചു

പോത്തൻകോട്: റമദാനിലെ രാത്രി നമസ്കാരം കഴിഞ്ഞ് വരുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് വയോധികൻ മരിച്ചു. തീപ്പുകൽ കല്ലൂർകോണം കുളത്തിൻകര കിഴക്കുംകര വീട്ടിൽ അബൂബക്കർ (60) ആണ് മരിച്ചത്.

മേലേമുക്ക് മേരി മാതാ ജങ്ഷന് സമീപം ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. പോത്തൻകോട്പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി അതേ ദിശയിൽ വന്ന ബൈക്ക് അബൂബക്കറിനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അബൂബക്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: നസീമ ബീവി. മക്കൾ: ഷീബ, ഷഫീക്ക്. മരുമക്കൾ: ഷാജഹാൻ, സജീന.

Tags:    
News Summary - Elderly man dies after being hit by bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.