Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്
അടിമാലി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. ചിത്തിരപുരം മീൻ കെട്ട് മുകളേൽ രാഘവനാണ് (64) പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഡോപിപ്പാലത്ത് കടയിൽ പോയി വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ മീൻ കെട്ട് ഭാഗത്ത് വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.
സാരമായി പരിക്കേറ്റ രാഘവൻ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. വൈദ്യുതി വകുപ്പിന്‍റെ ഭൂമിയിലാണ് ഇവ തമ്പടിച്ചിരിക്കുന്നത്.
ആക്രമണകാരികളായ പന്നികളെ കൊല്ലുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് അനുമതി നൽകാമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടെങ്കിലും ഇവയെ നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.