ലീഗ്​ രാഷ്​ട്രീയ പ്രസ്​ഥാനമാണെങ്കിൽ താലിബാനെ പോലെ പെരുമാറരുത്​ -എളമരം കരീം

ന്യൂഡൽഹി: കേരളത്തി​െൻറ പ്രബുദ്ധമായ രാഷ്​ട്രീയ സംസ്‌ക്കാരത്തിനും മാനവികതക്കും ഒട്ടും ചേരാത്തതാണ് കോഴിക്കോട്​​ മുസ്​ലിം ലീഗ്‌ റാലിയിൽ ചില ലീഗ്‌ നേതാക്കളുടെ പ്രസംഗമെന്ന്​ എളമരം കരീം എം.പി കുറ്റപ്പെടുത്തി. ലീഗ്‌ ഒരു രാഷ്​ട്രീയ പ്രസ്ഥാനമാണെങ്കിൽ താലിബാനെ പോലെ പെരുമാറുകയും ഫത്‌വകൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന ശൈലി ഉപേക്ഷിക്കേണ്ടതാണ്‌.

Also Read:ലീഗ് വിട്ട് സി.പി.എമ്മിലേക്ക് പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുന്നുവെന്ന് കെ.എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ജാതി അധിക്ഷേപം നടത്തുന്ന പദപ്രയോഗങ്ങൾ ലീഗിനെ പോലൊരു പാർടിയുടെ നേതാക്കളിൽ നിന്ന്‌ പ്രതീക്ഷിച്ചതല്ല.

പൊതുമരാമത്ത്‌ മന്ത്രിയുമായ മുഹമ്മദ്‌ റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉപയോഗിച്ച വാക്ക്‌ പൊതുസമൂഹത്തിൽ പറയാൻ പോലും കൊള്ളാത്തതാണ്‌.

കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ തുടങ്ങിയ മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കണം.

ലീഗ്‌ നേതാക്കളുടെ ലെക്കുകെട്ട, സംസ്‌ക്കാരത്തിന്‌ യോജിക്കാത്ത, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്ന ഈ പ്രകോപനരമായ പ്രസംഗങ്ങൾക്കും നിലപാടുകൾക്കുമെതിരായി എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച്‌ അണിനിരക്കണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എളമരം കരീം പറഞ്ഞു.  

Tags:    
News Summary - Elamaram Kareem against Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.