വയനാട്ടില്‍ എട്ടുപേര്‍ക്ക് കൂടി കോവിഡ്

കൽപറ്റ: ജില്ലയില്‍ തിങ്കളാഴ്​ച എട്ട് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 30ന് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കമ്പളക്കാട് സ്വദേശിയായ 48കാരന്‍, ഇയാള്‍ക്കൊപ്പം വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 36കാരന്‍, ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 22കാരന്‍, ഹൈദരാബാദില്‍ നിന്ന് ജൂണ്‍ 30ന്  എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പേരിയ സ്വദേശിയായ 37കാരി, കര്‍ണാടകയില്‍നിന്ന് ജൂണ്‍ 23 ജില്ലയിലെത്തി രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള 40കാരിയുടെ കൂടെ യാത്ര ചെയ്ത അപ്പപ്പാറ സ്വദേശിയായ 50കാരന്‍, ജൂലൈ ഒന്നിന് ബാംഗ്ലൂരില്‍നിന്ന് എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന തവിഞ്ഞാല്‍ സ്വദേശി 36കാരന്‍, ജൂണ്‍ 29ന് സൗദിയില്‍നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വാളാട് സ്വദേശി 46കാരന്‍, മാര്‍ച്ച് 14ന് സൗദിയില്‍നിന്ന് മുംബൈയിലെത്തി അവിടെ നിരീക്ഷണത്തിലായിരുന്ന പുല്‍പള്ളി സ്വദേശിയായ 30 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുല്‍പള്ളി സ്വദേശി ജൂണ്‍ 14നാണ് മുബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴി ജില്ലയിലെത്തിയത്. ഇദ്ദേഹവും അപ്പപ്പാറ സ്വദേശിയും സ്ഥാപന നിരീക്ഷണത്തിലായിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 41 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരെ കൂടാതെ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.

രോഗ പ്രതിരോധത്തി​​​െൻറ ഭാഗമായി ജില്ലയില്‍ പുതുതായി 235 പേർ നിരീക്ഷണത്തിലായി. ഇവര്‍ ഉള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 3598 പേരാണ്. തിങ്കളാഴ്​ച 245 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3502  സാമ്പിളുകളില്‍ 3037 ആളുകളുടെ ഫലം ലഭിച്ചതില്‍ 2968 എണ്ണം നെഗറ്റീവാണ്. 460 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ സാമൂഹിക വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതി​​​െൻറ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 5754 സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4537ല്‍ 4492 നെഗറ്റീവാണ്.

Tags:    
News Summary - Eight more covid patients in Wayanad -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.