Posted On
date_range Updated On
date_range ലൈഫ് മിഷൻ; കള്ളപ്പണം വെളുപ്പിച്ച കേസിൽ സന്തോഷ് ഈപ്പനെതിരെ ഇ.ഡി കേസ്
കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധെപ്പട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് സേന്താഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ സന്തോഷ് ഈപ്പൻ മാത്രമാണ് പ്രതി. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തിയേക്കും.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമീഷൻ ആഭ്യന്തരവിപണിയിൽനിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതിലാണ് പ്രധാന അന്വേഷണം. 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തി എന്നതാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ കസ്റ്റംസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.