വളഞ്ഞിട്ടടിച്ചോളൂ, അവസാന ശ്വാസം വരെയും പോരാടും -ഇ.ഡി റെയ്ഡിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇ.ഡി റെയ്ഡ് പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചാലും സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല എന്നും അവസാന ശ്വാസം വരെ പോരാടും എന്നും അദ്ദേഹം എഫ്.ബിയിൽ കുറിച്ചു.

ബധനാഴ്ച പുലർച്ചെയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ 10 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. പിണറായിയുടെ തിരുവനന്തപരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലുമായിരുന്നു ഇ.ഡി പരിശോധന. മുൻമന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലായിരുന്നു റെയ്ഡ്. സി.എം.ആർ.എൽ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടക്കുന്ന റെയ്ഡ്.

സി.എം.ആർ.എൽ എക്‌സാലോജിക് കേസിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം എന്ന ഹൈകോടതി ഉത്തരവിന് പിന്നാലെയാണ് തിരുവനന്തപുരത്തെ വീട്ടിൽ അന്വേഷണ സംഘം പരിശോധനക്കായി എത്തിയത്. പിണറായി വിജയന്റെ മകൾ വീണയുടെ മോഴിയെടുത്തതായും റിപ്പോർട്ടുണ്ട്.

മാസപ്പടിക്കേസിൽ ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടി നേരത്തെ സി.എം.ആർ.എൽ ചോദ്യം ചെയ്തിരുന്നു. ഇതിൽ കമ്പനി സമർപ്പിച്ച ഹരജിയിൽ വാദം കേട്ട ഹൈകോടതിയാണ് അന്വേഷണവുമായി ഇ.ഡിക്ക് മുന്നോട്ട് പോകാം എന്ന ഉത്തരവ് പുറപ്പെടുവിപ്പിച്ചത്

Tags:    
News Summary - ED Raids: 'Won’t Bow Down Even if Cornered, Will Fight Till Last Breath' - P.A. Mohammed Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.