തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കിഫ്‌ബി മുഖേന സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികളെ ഇല്ലാതാക്കാനാണ് ശ്രമം.
കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടിണി കിടന്ന് കീറപ്പായിൽ മരിക്കാനുള്ളവരല്ല മലയാളികളെന്ന് കേന്ദ്രം ഭരിക്കുന്നവർ മനസ്സിലാക്കണം. കിഫ്‌ബി ഫണ്ടുപയോഗിച്ച് നിർമിച്ച റോഡിലൂടെ സഞ്ചരിക്കുന്നവർക്കും സ്‌കൂളിൽ മക്കളെ പഠിപ്പിക്കുന്നവർക്കും കേന്ദ്രസർക്കാറിന്‍റെ തെറ്റായ നീക്കത്തിനെതിരെ പ്രതികരിക്കാനാകണം. ശാസ്ത്രം വളരുമ്പോഴും പുതിയ തലമുറയെ അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും തള്ളിവിടുന്നതാണ് കേന്ദ്ര വിദ്യാഭ്യാസനയമെന്നും അദ്ദേഹം പറഞ്ഞു. സിജോവ് സത്യൻ, എൻ.ടി. ശിവരാജൻ, ഡി. സുധീഷ്, വി. അജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.