കൊച്ചി: പരിസ്ഥിതിേലാല, ജൈവവൈവിധ്യ മേഖല സംബന്ധിച്ച കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട സ്ഥലങ്ങളിൽ ക്വാറികൾക്ക് പാരിസ്ഥിതികാനുമതി തേടുന്ന അപേക്ഷകൾ പരിഗണിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈകോടതി സ്റ്റേ.
ഫെബ്രുവരി 20ലെ വിധിക്കെതിരെ കൂട്ടിക്കൽ വില്ലേജിലെ എളങ്കാട് പ്രകൃതി സംരക്ഷണസമിതി നേതാവ് ശാർങ്ഗധരൻ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഒരുമാസം സ്േറ്റ അനുവദിച്ചത്. കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിേലാല മേഖലകളിലുൾപ്പെടുത്തി കസ്തൂരിരംഗൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
പരാതികളും നിർദേശങ്ങളും പരിഗണിച്ച മന്ത്രാലയം ചില സ്ഥലങ്ങളെ ഒഴിവാക്കി കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതോടെ ഒഴിവാക്കിയ സ്ഥലങ്ങളിലെ ക്വാറി അപേക്ഷകൾ പരിഗണിക്കാൻ പരിസ്ഥിതി ആഘാതപഠന അതോറിറ്റിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ഇതോടെ എളങ്കാെട്ട പെട്രോ ക്രഷേഴ്സിന് പാരിസ്ഥിതികാനുമതി നൽകിയ നടപടി ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്.
കേന്ദ്രസർക്കാർ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്നും അന്തിമ പട്ടിക വരുന്നതിനുമുമ്പ് ക്വാറികൾക്ക് അനുമതി നൽകുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു അപ്പീലിലെ വാദം. പരിസ്ഥിതിലോല മേഖലകളുടെ കാര്യത്തിൽ അന്തിമപ്രഖ്യാപനം വരാത്തിടത്തോളം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പിലുള്ള ക്വാറി-മൈനിങ് നിരോധനം അതേപടി പാലിക്കണം.
കരട് വിജ്ഞാപന പ്രകാരമുള്ള പട്ടിക അടിസ്ഥാനമാക്കി തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ പരിസ്ഥിതി ആഘാതപഠന അതോറിറ്റിക്ക് കഴിയില്ല. അതിനാൽ, സിംഗിൾ ബെഞ്ച് ഉത്തരവ് വസ്തുതകൾ വേണ്ടവിധം മനസ്സിലാക്കാതെയുള്ളതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.