Posted On
date_range Updated On
date_range മഞ്ചേരിയിൽ ഭൂചലനം
മഞ്ചേരി: കൊരമ്പയിൽ ആശുപത്രിക്ക് സമീപം അച്ചിപ്പിലാക്കലിൽ ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മാടായി മജീദിേൻറത് ഉൾപ്പെടെ നാലോളം വീടുകളിൽ കുലുക്കം അനുഭവപ്പെട്ടതായി കുടുംബങ്ങൾ പറഞ്ഞു. വീടിെൻറ വാതിലും ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ്ടോപ്പും കുലുങ്ങി. ഏതാനും നിമിഷം മാത്രമാണ് പ്രതിഭാസം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. വില്ലേജ് ഓഫിസർ നാട്ടുകാരിൽനിന്ന് വിവരം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.