Posted On
date_range Updated On
date_range കാസർകോട് വീണ്ടും നേരിയ ഭൂചലനം
കാസർകോട്: കാസർകോട് വീണ്ടും ഭൂചലനം. വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിലാണ് ഞായറാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ട് ഇല്ല. ദിവസങ്ങൾക്കു മുമ്പും പ്രദേശത്ത് സമാനമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അന്ന് കർണാടകയിലെ സുള്ള്യയിലും കാസർകോടിന്റെ അതിർത്തി ഗ്രാമങ്ങളിലുമാണ് ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടെയായിരുന്നു അന്ന് ചലനമുണ്ടായതെങ്കിലും റിക്ടർ സ്കെയിലിൽ നേരിയ ചലനമായിരുന്നു കാണിച്ചിരുന്നത്. ഇത്തവണയും ഇടിമുഴക്കംപോലുള്ള ശബ്ദമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.