Posted On
date_range Updated On
date_range ഇ. ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
ചെറുതുരുത്തി: മെട്രോമാൻ ഇ. ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. രണ്ടുപേർക്കും പരിക്കില്ല.
ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് ചെറുതുരുത്തി പഞ്ചകർമ ആയുർവേദ ആശുപത്രിയിലേക്ക് വരുന്ന വഴി വള്ളത്തോൾ നഗർ പഞ്ചായത്തിലെ പുതുശ്ശേരിയിലാണ് ഓട്ടോറിക്ഷ കാറിൽ ഇടിച്ചത്. കാറിന്‍റെ ഹെഡ് ലൈറ്റിനും മറ്റും തകരാർ സംഭവിച്ചു.
ചെറുതുരുത്തി പൊലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ഓട്ടോറിക്ഷക്കും ചെറിയ കേടുപാടുണ്ട്. രണ്ട് ഡ്രൈവർമാർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.