Posted On
date_range Updated On
date_range ഇ. ചന്ദ്രശേഖരൻനായരുടെ സംസ്കാരം ഇന്ന്
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയുമായ ഇ. ചന്ദ്രശേഖരന് നായരുടെ സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കും.
കഴിഞ്ഞദിവസം ഉച്ചക്ക് 12.15ന് ശ്രീചിത്ര മെഡിക്കൽ സെൻററിലായിരുന്നു അന്ത്യം. ശ്രീചിത്ര മെഡിക്കല്‍ സെൻററിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാര്‍ട്ടി നേതാക്കള്‍ ഏറ്റുവാങ്ങും. 9.30 മുതല്‍ സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് 12ന് ഭൗതികശരീരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തിക്കും. തുടർന്ന് മൂേന്നാടെ വിലാപയാത്രയായി കൊണ്ടുപോകുന്ന ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി. ദിവാകരന് എം.എൽ.എ, പന്ന്യന്‍ രവീന്ദ്രൻ, ഹനീഫാ റാവുത്തർ, ബിജു പ്രഭാകര്‍ തുടങ്ങിയവർ കവടിയാറിലെ വസതിയിലെത്തി ചന്ദ്രശേഖരന് നായരുടെ ഭാര്യ മനോരമ നായർ, മകള്‍ ഗീത, മരുമകന് രഘു എന്നിവരെ കണ്ട് തങ്ങളുടെ അനുശോചനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.