(photo: മുസ്തഫ അബൂബക്കർ)

കേന്ദ്ര സർക്കാറിന്‍റെ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർത്തു

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ അവഗണനക്കെതിരെ കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. വൈകുന്നേരം 4.30ന് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർത്തു. പ്രതിജ്ഞയും എടുത്തു.

(photo: ബിമൽ തമ്പി)

കാസർകോട്ട് എ.എ റഹീം എം.പി ആദ്യ കണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്‌.ഐ ആദ്യ പ്രസിഡന്റ്‌ ഇ.പി ജയരാജൻ അവസാന കണ്ണിയായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും മകൾ വീണ വിജയനും രാജ്ഭവന് മുന്നിൽ ചങ്ങലയിൽ കണ്ണിയായി.


സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവൻ, എം.എ ബേബി, തോമസ് ഐസക്, കവി കെ. സച്ചിദാനന്ദൻ, കരിവള്ളൂർ മുരളി, പ്രിയനന്ദനൻ, സംവിധായകൻ ആഷിഖ് അബു അടക്കം പ്രമുഖർ മനുഷ്യച്ചങ്ങലയുടെ ഭാഗമായി. 

Tags:    
News Summary - dyfi organized human chain protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.