Posted On
date_range Updated On
date_range തിരുവനന്തപുരത്തും ഡി.വൈ.എഫ്.ഐ ഫണ്ട് തട്ടിപ്പ്; അന്തരിച്ച പി. ബിജുവിന്‍റെ പേരിലാണ് ഇടപാട്
പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും ഡി.വൈ.എഫ്.ഐയിൽ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി. ബിജുവിന്‍റെ പേരിൽ നടത്തിയ ഫണ്ട് പിരിവിലാണ് തട്ടിപ്പെന്നാണ് ആരോപണം. പാളയം ബ്ലോക്ക് കമ്മിറ്റിയില്‍ ആണ് തട്ടിപ്പ് നടന്നത്. ഇതുസംബന്ധിച്ച് പാർട്ടി മേഖലാ കമ്മിറ്റികള്‍ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എസ്. ഷാഹിനെതിരെയാണ് ആരോപണങ്ങൾ. കുറ്റക്കാരനെ ഒരു വിഭാഗം പാർട്ടി നേതാക്കള്‍ സംരക്ഷിക്കുന്നതായു ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.